ബ്ലേയ്ഡുകൾ വിതറിയിരിക്കുന്നു.
---------------------------------------------------
കൂത്താട്ടുകുളം: കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ മുന്നിലെ കാൽനട യാത്രക്കാർ നടന്നുപോകുന്ന നടപ്പാതയിൽ ഉപയോഗം കഴിഞ്ഞ ബ്ലേയ്ഡുകൾ വിതറിയിരിക്കുന്നു. പലരുടേയും കാലിൽ കൊണ്ടു മുറിവ് പറ്റിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബാർബർഷോപ്പുകളിൽ ഉപയോഗിക്കുന്ന ബ്ലേയ്ഡിന്‍റെ പകുതി മുറിച്ചാണ് വിതറിയിരിക്കുന്നത്. ആരെങ്കിലും മന:പ്പൂർവ്വം ചെയ്തതാവാനാണ് സാധ്യതയെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. സംഭവം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും യാതൊരുനടപടിയും സ്വീകരിച്ചിട്ടുമില്ല. ഏറ്റവും കൂടുതൽ ജനങ്ങൾ നടന്നുപോകുന്ന വഴിയിലാണ് ഇത് വിതറിയിരിക്കുന്നത്.എന്നാൽ ബ്ലേയ്ഡ് വിതറിയ സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിബ്ലേയ്ഡ് വിതിറിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ