Friday, 23 May 2014
കുടിവെള്ള പദ്ധതി നടപ്പാക്കുന്നു.
--------------------------------------
കൂത്താട്ടുകുളം : ജലക്ഷാമം രൂക്ഷമായ കൂത്താട്ടുകുളം പഞ്ചായത്തിലെ ആറാം വാര്‍ഡ് പ്രദേശത്ത് കുടിവെള്ള പദ്ധതി നടപ്പാക്കുന്നു. മംഗലത്തുതാഴം ചൈതന്യനഗര്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളം നിര്‍മിച്ച് ജലവിതരണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. 100 ല്‍ അധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. പ്രിന്‍സ് പോള്‍ ജോണ്‍, രമ വിശ്വന്‍, പി.ബി. സാജു, സുരേഷ്‌കുമാര്‍ പാതിരിയ്ക്കല്‍, ടി.എന്‍. വിശ്വംഭരന്‍, വി.ആര്‍. സുരേഷ് എന്നിവര്‍ ചടങ്ങിൽ പ്രസംഗിച്ചു.
കൂത്താട്ടുകുളം നഗരസഭയാക്കുമെന്ന ഉറപ്പ്
ലഭിചു .
കൂത്താട്ടുകുളം : നഗരസഭയാക്കാത്തതിലുള്ള ജനകീയ
പ്രതിഷേധം കൂത്താട്ടുകുളത്ത്
വിജയത്തിലേക്കെത്തുകയാണ്. കൂത്താട്ടുകുളവും കൂടി
നഗരസഭയാക്കണമെന്ന ജനപ്രതിനിധിസംഘത്തിന്‍റെ
ആവശ്യം യു.ഡി.എഫ്. സമിതി അംഗീകരിച്ചു.
സംസ്ഥാനത്ത് പുതിയതായി അനുവദിക്കുന്ന
നഗരസഭകളുടെ പട്ടികയില്‍ കൂത്താട്ടുകുളത്തെയും
ഉള്‍പ്പെടുത്തുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലിയുമായി
നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചുവെന്ന്
കൂത്താട്ടുകുളത്തുനിന്നുള്ള ജനപ്രതിനിധി അംഗങ്ങള്‍
പറഞ്ഞു.സംസ്ഥാനത്ത് പുതിയതായി നഗരസഭകള്‍
രൂപീകരിക്കുന്നതിന് വേണ്ടി യു.ഡി.എഫ്. ഉപസമിതി
ശുപാര്‍ശ ചെയ്ത പട്ടികയില്‍ കൂത്താട്ടുകുളം
ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെതിരെ കൂത്താട്ടുകുളത്ത്
ജനകീയ പ്രതിഷേധമുയര്‍ന്നിരുന്നു. കൂത്താട്ടുകുളം
മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍
പഞ്ചായത്ത് ഭരണസമിതി മുമ്പാകെ
ആവശ്യമുന്നയിച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും
ഐക്യകണ്ഠേന നഗരസഭയ്ക്ക് വേണ്ടി പ്രമേയം
പാസാക്കിയിരുന്നു. ഉപസമിതി അംഗം ജോണി
നെല്ലൂര്‍, മന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ മുഖേന
നഗരസഭാ ആവശ്യം യു.ഡി.എഫിന്‍റെ
ശ്രദ്ധയില്‍പ്പെടുത്തി.ചൊവ്വാഴ്ച നടന്ന യു.ഡി.എഫ്.
സമിതി യോഗം ജനപ്രതിനിധിസംഘത്തിന്‍റെ
ആവശ്യം അംഗീകരിച്ചു. നഗരസഭയാക്കാന്‍
സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.കൂത്താട്ടുകുളം പഞ്ചായത്ത്
പ്രസിഡന്‍റ് അഡ്വ.സീന ജോണ്‍സണ്‍, ബ്ലോക്ക്
പഞ്ചായത്തംഗം പ്രിന്‍സ് പോള്‍ജോണ്‍ എന്നിവരും
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.സി.ജോസും
മന്ത്രി മഞ്ഞളാംകുഴിഅലിയുമായും ചര്‍ച്ച നടത്തി.
www.koothattukulam.in
കൂത്താട്ടുകുളം : കൂത്താട്ടുകുളം ന്യൂസ് കൂത്താട്ടുകുളം മേഖലയിലെ വാര്‍ത്തകളും,
ചിത്രങ്ങളും തത്സമയം ലോകമെങ്ങുമുള്ള വായനക്കാരുടെമുന്നില്‍ എത്തിക്കുന്ന
ചിത്രങ്ങളും തത്സമയം ലോകമെങ്ങുമുള്ള വായനക്കാരുടെമുന്നില്‍ എത്തിക്കുന്ന
കൂത്താട്ടുകുളം ന്യൂസ് www.koothattukulam.in
വായനക്കാര്‍ക്കായി തുറന്നു...------------------------------------------------------------------------
വായനക്കാര്‍ക്കായി തുറന്നു...------------------------------------------------------------------------
ചരിത്ര പരമായി ഏറെ പ്രാധാന്യമുള്ള കൂത്താട്ടുകുളത്തും സമീപ ജില്ലകളിലും നടക്കുന്ന സംഭവങ്ങള്‍
ലോകമെങ്ങുമുള്ള വായനക്കാരുടെ മുന്നില്‍ നിമിഷങ്ങള്‍ക്കകം എത്തുന്നതിനുള്ള സംവിധാങ്ങള്‍ ആണ് കൂത്താട്ടുകുളം ന്യൂസ് www.koothattukulam.in
ഒരിക്കിയിരിക്കുന്നത് . ഏറ്റവും മികച്ച ആധുനിക
ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍ ആണ് ഇതിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. അകലങ്ങളില്‍ ഉള്ളവര്‍ക്കും ഉറ്റവരുടെ നാട്ടിലെ കാര്യങ്ങള്‍ ഒട്ടും വൈകാതെ എത്തിക്കുന്നതിനുള്ള സംവിധാനവും ഇതിനോടൊപ്പം
ഉണ്ട്. നാടിന്‍റെ പുരോഗതിക്കൊപ്പം രാജ്യത്തിന്‍റെ വളര്‍ച്ചയും ബന്ധങ്ങളുടെ ശക്തിപ്പെടുത്തലും ഞങ്ങള്‍ ലക്ഷ്യമിടുന്നതായി കൂത്താട്ടുകുളം ന്യൂസ്
ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍ ആണ് ഇതിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. അകലങ്ങളില്‍ ഉള്ളവര്‍ക്കും ഉറ്റവരുടെ നാട്ടിലെ കാര്യങ്ങള്‍ ഒട്ടും വൈകാതെ എത്തിക്കുന്നതിനുള്ള സംവിധാനവും ഇതിനോടൊപ്പം
ഉണ്ട്. നാടിന്‍റെ പുരോഗതിക്കൊപ്പം രാജ്യത്തിന്‍റെ വളര്‍ച്ചയും ബന്ധങ്ങളുടെ ശക്തിപ്പെടുത്തലും ഞങ്ങള്‍ ലക്ഷ്യമിടുന്നതായി കൂത്താട്ടുകുളം ന്യൂസ്
www.koothattukulam.in സംഘം വ്യക്തമാക്കി.
Subscribe to:
Posts (Atom)