പരിശുദ്ധം ശുദ്ധമായ വെളിച്ചഎണ്ണ

PADIKEN LIFESTYLE

Monday, 26 May 2014

ആൽ മുത്തച്ഛൻ ഓർമയി

 





എൻ.എസ്‌ .എസ് പുരസ്കാര വിതരണം
-----------------------------------------------





ജ്ഞനോത്സവം 
------------------------------------


സ്വകാര്യ ബസ് സ്റ്റാന്‍റ് മന്ദിരം അപകടാവസ്ഥയിൽ.
-------------------------------------------


കൂത്താട്ടുകുളം: പതിറ്റാണ്ടുകൾ പഴക്കമുള്ള കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാന്‍റ് മന്ദിരം അപകടാവസ്ഥയിൽ. സ്റ്റാന്‍റിനകത്തെ കെട്ടിടത്തിന്‍റെ മേൽഭാഗത്തെ കോൺക്രീറ്റുകൾ അടർന്നു വീഴുകയാണ്. മഴപെയ്താൽ കെട്ടിടത്തിലെ മുറികളിൽ നിറയെ വെള്ളമാണ്. മേൽക്കൂരകളിൽ നിന്ന് കോൺക്രീറ്റുകൾ അടന്നു വീഴുന്നതു മൂലം വെള്ളം താഴേയ്ക്ക് ഒലിച്ചിറങ്ങുകയാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് ഇവരുടെ മുകളിലേക്ക് വീഴുമോ എന്ന ആശങ്കയുമുണ്ട്.

സ്റ്റാന്‍റിനകത്തെ വ്യാപാരികൾ കച്ചവടം ചെയ്യുന്നതുപോലും ഭയന്നിട്ടാണ്. ടൗണിൽ ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോകുന്ന സ്വകാര്യ ബസ് സ്റ്റാന്‍റിനെ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പലയിടങ്ങളിലും ഇരുമ്പ് തകിട് ഉപയോഗിച്ചാണ് ചോർച്ചയുള്ള ഭാഗം അടച്ചിരിക്കുന്നത്. വ്യാപാരികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.
നിര്‍ദിഷ്ട ബൈപ്പാസ് ; മന്ത്രി അനൂപ് ജേക്കബ് ചര്‍ച്ച നടത്തി.
-----------------------------------------------


കൂത്താട്ടുകുളം : മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കോഴിപ്പിള്ളി - കൂത്താട്ടുകുളം നിര്‍ദിഷ്ട ബൈപ്പാസ് റോഡിന്‍റെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് മന്ത്രി അനൂപ് ജേക്കബിന്‍റെ അധ്യക്ഷതയിൽ കൂത്താട്ടുകുളം ടി.ബിയിൽ വച്ച് യോഗം ചേർന്നു. നിര്‍ദിഷ്ട ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തെക്കുറിച്ച് ഉദ്യോഗസ്ഥ സംഘവുമായും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സംഘവുമായും മന്ത്രി അനൂപ് ജേക്കബ് ചര്‍ച്ച നടത്തി. നിശ്ചയിച്ചിട്ടുള്ള രൂപരേഖയിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കും എന്നും നിലവിൽ ചില പരാതികൾ ഉണ്ടെങ്കിലും പരാതിക്കാരുടെ സ്ഥലം ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് പരമാവധി പരാതികൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

മൂവാറ്റുപുഴ- കൂത്താട്ടുകുളം റോഡിന്‍റെ സര്‍േവ നടപടികള്‍ 16 വര്‍ഷം മുമ്പ് നടത്തിയിരുന്നു. പാലക്കുഴ-കോഴിപ്പിള്ളി-കൂത്താട്ടുകുളം മഹാദേവ ക്ഷേത്രക്കവലയിലെത്തി പാലാ രാമപുരം റോഡിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് രൂപരേഖ തയ്യാറാക്കിയത്.
1996 ല്‍ ആണ് നിര്‍ദിഷ്ട ബൈപ്പാസ് റോഡ് സംബന്ധിച്ച പ്രാഥമിക നടപടികളാരംഭിച്ചത്. 16മീറ്റര്‍ വീതിയില്‍ ഹൈവേ നിലവാരത്തില്‍ നിര്‍മാണം നടത്തുന്നതിനാണ് അംഗീകാരം. റോഡിന്‍റെ ടെന്‍ഡര്‍ നടപടികള്‍ നടക്കുന്നതിനിടയില്‍ റോഡിന്‍റെ അലൈന്‍മെന്‍റ് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. കൂത്താട്ടുകുളം, പാലക്കുഴ പഞ്ചായത്തുകള്‍ അലൈന്‍മെന്‍റ് മാറ്റണമെന്നാവശ്യപ്പെട്ട് പ്രമേയങ്ങള്‍ പാസ്സാക്കിയതിനെതിരെയും പ്രതിഷേധമുയര്‍ന്നു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രക്കുളം ഭാഗത്ത് നാശമുണ്ടാക്കുന്നതിനാല്‍ ബൈപ്പാസ് റോഡിന്‍റെ അലൈന്‍മെന്‍റ് മാറ്റണമെന്നും അമ്പലം, അമ്പലക്കുളം എന്നിവ സംരക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാൽ അമ്പലത്തിനോ അമ്പലക്കുളത്തിനോ യാതൊരു നാശവും സംഭവിക്കില്ലെന്നു മന്ത്രി ഉറപ്പുനൽകി. ഇതിനൊപ്പം തന്നെ എറണാകുളം-തേക്കടി ഹൈവേയുടെ ഭാഗമായി മൂവാറ്റുപുഴ-കൂത്താട്ടുകുളം നിര്‍ദിഷ്ട ബൈപ്പാസ് റോഡിന്‍റെ സര്‍വേയില്‍ കൂത്താട്ടുകുളം ടൗണ്‍ ലിങ്ക്‌റോഡ് കൂടി ഉള്‍പ്പെടുത്തി പണികൾ ആരംഭിക്കും എന്നും മന്ത്രി പറഞ്ഞു.


വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ആദ്യസര്‍വേയില്‍ ടൗണ്‍ ലിങ്ക്‌റോഡും ഉള്‍പ്പെട്ടിരുന്നു. കൂത്താട്ടുകുളം വില്ലേജിലെ ചെയിനേജ് 14 മുതല്‍ 15.6 വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനവും ഉണ്ടായി. അമ്പത് സര്‍വേ നമ്പറുകളിലായി അഞ്ച് ഹെക്ടര്‍ 76 ആര്‍. സ്ഥലം ഏറ്റെടുക്കാനാണ് അന്ന് വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നത്. ഈ വിജ്ഞാപനം കാലഹരണപ്പെട്ടതോടെ പുതിയ സര്‍വേ ജോലികള്‍ നടത്തി. എം.സി. റോഡിന് സമാന്തരമായുള്ള റോഡ് എന്ന നിലയിലാണ് നിര്‍ദിഷ്ട ബൈപ്പാസ് റോഡിന്‍റെ സര്‍വേ നടത്തിയത്. എന്നാല്‍, പുതിയ സര്‍വേയില്‍ കൂത്താട്ടുകുളം ടൗണ്‍ ലിങ്ക്‌റോഡ് ഉള്‍പ്പെട്ടില്ല. ടൗണ്‍ തോടിനോട് സമാന്തരമായി കൂത്താട്ടുകുളം ടൗണില്‍ പാലം കവലയില്‍ എം.സി. റോഡിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് റോഡിന്‍റെ രൂപരേഖ തയ്യാറാക്കിയത്. 400 മീറ്റര്‍ നീളത്തില്‍ മേനാമറ്റം ഭാഗത്തുകൂടി എത്തുന്ന റോഡ് രൂപപ്പെടുന്നതോടെ ടൗണ്‍ റിങ്‌റോഡിന്‍റെ ഒരു ഭാഗമായി മാറ്റുന്നതിനും സാധിക്കും. കൂത്താട്ടുകുളം ടൗണ്‍ റിങ്‌റോഡിന്‍റെ നിര്‍മാണവും പൂര്‍ത്തീകരിക്കുന്നതോടെ കൂത്താട്ടുകുളത്തെ ഗതാഗത കുരിക്കിന് ഒരു പരിഹാരമാകും. ജോസഫ്‌ വാഴക്കൻ എം.എൽ.എ., ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രിൻസ് പോൾ ജോണ്‍, മണ്ഡലം പ്രസിഡന്‍റ് പി.സി. ജോസ്, പഞ്ചായത്ത് പ്രസിഡന്‍റ് സീന ജോണ്‍സൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോയി എബ്രഹാം, പഞ്ചായത്ത് അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ്, റവന്യൂവകുപ്പ്, റോഡ് നിര്‍മാണത്തിന്‍റെ സര്‍േവ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്ന റിക്ക് ഏജന്‍സി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂത്താട്ടുകുളത്ത് കോടതി