സ്വകാര്യ ബസ് സ്റ്റാന്‍റ് മന്ദിരം അപകടാവസ്ഥയിൽ.
-------------------------------------------
കൂത്താട്ടുകുളം: പതിറ്റാണ്ടുകൾ പഴക്കമുള്ള കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാന്‍റ് മന്ദിരം അപകടാവസ്ഥയിൽ. സ്റ്റാന്‍റിനകത്തെ കെട്ടിടത്തിന്‍റെ മേൽഭാഗത്തെ കോൺക്രീറ്റുകൾ അടർന്നു വീഴുകയാണ്. മഴപെയ്താൽ കെട്ടിടത്തിലെ മുറികളിൽ നിറയെ വെള്ളമാണ്. മേൽക്കൂരകളിൽ നിന്ന് കോൺക്രീറ്റുകൾ അടന്നു വീഴുന്നതു മൂലം വെള്ളം താഴേയ്ക്ക് ഒലിച്ചിറങ്ങുകയാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് ഇവരുടെ മുകളിലേക്ക് വീഴുമോ എന്ന ആശങ്കയുമുണ്ട്.
സ്റ്റാന്‍റിനകത്തെ വ്യാപാരികൾ കച്ചവടം ചെയ്യുന്നതുപോലും ഭയന്നിട്ടാണ്. ടൗണിൽ ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോകുന്ന സ്വകാര്യ ബസ് സ്റ്റാന്‍റിനെ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പലയിടങ്ങളിലും ഇരുമ്പ് തകിട് ഉപയോഗിച്ചാണ് ചോർച്ചയുള്ള ഭാഗം അടച്ചിരിക്കുന്നത്. വ്യാപാരികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.
No comments:
Post a Comment