സ്റ്റുഡന്‍റസ് പോലീസ് കേഡറ്റ്.
കൂത്താട്ടുകുളം : വടകര സെന്‍റ ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടിപ്പോലീസിന്‍റെ (സ്റ്റുഡന്‍റസ് പോലീസ് കേഡറ്റ്) അവധിക്കാല ക്യാമ്പ് തുടങ്ങി. പിറവം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ തോംസണ്‍ സി. വര്‍ഗീസ് അധ്യക്ഷനായി. എസ്.പി.സി. ലൈബ്രറിയിലേക്ക് മാനേജ്‌മെന്‍റിന്‍റെ വക പുസ്തകങ്ങള്‍ നല്‍കി. കൂത്താട്ടുകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.എ.മുഹമ്മദ്, കെ.ജി.തമ്പി, പ്രധാന അധ്യാപിക ജമിജോസഫ്, പ്രിന്‍സിപ്പല്‍ സാജു സി. അഗസ്റ്റിന്‍, പി.ടി.എ. പ്രസിഡന്‍റ് ബേബി ജോണ്‍, എന്‍.സി.വിജയകുമാര്‍, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ വി.എന്‍.ഗോപകുമാര്‍, സജിനി പി. നായര്‍, ഡ്രില്‍ ഇന്‍സ്‌പെക്ടേഴ്‌സ് എം.കെ.ജയകുമാര്‍, ഐസിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. കെ.ബിനോയ്, ടി.എ.രാജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
No comments:
Post a Comment