എല്‍ദോസ് കുന്നപ്പിള്ളി ഉദ്‌ഘാടനം ചെയ്തു.
കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രവുമായി ചേര്‍ന്ന് നടത്തിയ സാന്ത്വന സ്‌പര്‍ശം കൂട്ടായ്‌മ 2014 ന്‍റെ ഉദ്‌ഘാടനം ഇലഞ്ഞി ഫൊറോനാപള്ളി പാരീഷ് ഹാളില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി നിർവഹിച്ചു. നവജീവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി.എം. തോമസ് കിറ്റ് വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഐഷ മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ് ടോമി കെ. തോമസ്, എം.പി. ജോസഫ്, സോഫി ബേബി, സൂസന്‍ സിബി, ലീല സുഖവാസ്, കെ.എസ്. രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
No comments:
Post a Comment