കൂത്താട്ടുകുളം നഗരസഭയാക്കുമെന്ന ഉറപ്പ്
ലഭിചു .
കൂത്താട്ടുകുളം : നഗരസഭയാക്കാത്തതിലുള്ള ജനകീയ
പ്രതിഷേധം കൂത്താട്ടുകുളത്ത്
വിജയത്തിലേക്കെത്തുകയാണ്. കൂത്താട്ടുകുളവും കൂടി
നഗരസഭയാക്കണമെന്ന ജനപ്രതിനിധിസംഘത്തിന്‍റെ
ആവശ്യം യു.ഡി.എഫ്. സമിതി അംഗീകരിച്ചു.
സംസ്ഥാനത്ത് പുതിയതായി അനുവദിക്കുന്ന
നഗരസഭകളുടെ പട്ടികയില്‍ കൂത്താട്ടുകുളത്തെയും
ഉള്‍പ്പെടുത്തുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലിയുമായി
നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചുവെന്ന്
കൂത്താട്ടുകുളത്തുനിന്നുള്ള ജനപ്രതിനിധി അംഗങ്ങള്‍
പറഞ്ഞു.സംസ്ഥാനത്ത് പുതിയതായി നഗരസഭകള്‍
രൂപീകരിക്കുന്നതിന് വേണ്ടി യു.ഡി.എഫ്. ഉപസമിതി
ശുപാര്‍ശ ചെയ്ത പട്ടികയില്‍ കൂത്താട്ടുകുളം
ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെതിരെ കൂത്താട്ടുകുളത്ത്
ജനകീയ പ്രതിഷേധമുയര്‍ന്നിരുന്നു. കൂത്താട്ടുകുളം
മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍
പഞ്ചായത്ത് ഭരണസമിതി മുമ്പാകെ
ആവശ്യമുന്നയിച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും
ഐക്യകണ്ഠേന നഗരസഭയ്ക്ക് വേണ്ടി പ്രമേയം
പാസാക്കിയിരുന്നു. ഉപസമിതി അംഗം ജോണി
നെല്ലൂര്‍, മന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ മുഖേന
നഗരസഭാ ആവശ്യം യു.ഡി.എഫിന്‍റെ
ശ്രദ്ധയില്‍പ്പെടുത്തി.ചൊവ്വാഴ്ച നടന്ന യു.ഡി.എഫ്.
സമിതി യോഗം ജനപ്രതിനിധിസംഘത്തിന്‍റെ
ആവശ്യം അംഗീകരിച്ചു. നഗരസഭയാക്കാന്‍
സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.കൂത്താട്ടുകുളം പഞ്ചായത്ത്
പ്രസിഡന്‍റ് അഡ്വ.സീന ജോണ്‍സണ്‍, ബ്ലോക്ക്
പഞ്ചായത്തംഗം പ്രിന്‍സ് പോള്‍ജോണ്‍ എന്നിവരും
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.സി.ജോസും
മന്ത്രി മഞ്ഞളാംകുഴിഅലിയുമായും ചര്‍ച്ച നടത്തി.

No comments:
Post a Comment