പരിശുദ്ധം ശുദ്ധമായ വെളിച്ചഎണ്ണ

PADIKEN LIFESTYLE

Monday, 2 June 2014

കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ് 
വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി.



കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ്
വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി.

കൂത്താട്ടുകുളം: കൂത്താട്ടുകുളം പ്രസ് ക്ലെബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി. റിട്രീറ്റ് ഓഡിറ്റോറിത്തിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലെബ്ബ് പ്രസിഡന്റ് എൻ.സി. വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി റ്റിജോ ജോർജ്ജ് പുരസ്കാര വിതരണോദ്ഘാടനം നിർവ്വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ട്രഷറാറും സംസ്ഥാനസമിതി അംഗവുമായ എം.എ. ഷാജി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ പ്ളെസ്ടുപരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ. പ്ളസ് നേടിയ അർജ്ജുൻ എൻ. വിജയ്ക്ക് കേരള ജേർണലിസ്റ്റ് യൂണിന്റെ കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ പുരസ്കാരം താലൂക്ക് സെക്രട്ടറി സുനീഷ് മണ്ണത്തൂർ നൽകി.
കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം കൈരളി മോഹനൻ നിർവ്വഹിച്ചു. ചടങ്ങിൽ എൽദോ ജോൺ, മനു അടിമാലി, അപ്പു ജെ. കോട്ടക്കൽ, എന്നിവർ സംസാരിച്ചു. കെ.ജെ. യു. ജില്ലാ ട്രഷറാറാറും സംസ്ഥാന സമിതി അംഗവുമായ എം.എ. ഷാജി, ജില്ലാകമ്മറ്റി അംഗം താലൂക്ക് സെക്രട്ടറിയുമായ സുനീഷ് മണ്ണത്തൂർ എന്നിവർക്ക് സ്വീകരണവും ഇതോടനുബന്ധിച്ച് നടന്നു.


ഫോട്ടോ: കൂത്താട്ടുകുളം പ്രസ് ക്ലെബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനം എം.എ. ഷാജി അർജ്ജുൻ എൻ. വിജയ്ക്ക് നൽകിനിർവ്വഹിക്കുന്നു.





എല്‍ദോസ്‌ കുന്നപ്പിള്ളി ഉദ്‌ഘാടനം ചെയ്തു.





കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍‍ പ്രാഥമികാരോഗ്യകേന്ദ്രവുമായി ചേര്‍ന്ന്‌ നടത്തിയ സാന്ത്വന സ്‌പര്‍ശം കൂട്ടായ്‌മ 2014 ന്‍റെ ഉദ്‌ഘാടനം ഇലഞ്ഞി ഫൊറോനാപള്ളി പാരീഷ്‌ ഹാളില്‍ വെച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് എല്‍ദോസ്‌ കുന്നപ്പിള്ളി നിർവഹിച്ചു. നവജീവന്‍ ട്രസ്റ്റ്‌ മാനേജിംഗ്‌ ട്രസ്റ്റി പി.എം. തോമസ്‌ കിറ്റ്‌ വിതരണം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഐഷ മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ്‌ പ്രസിഡന്‍റ് ടോമി കെ. തോമസ്‌, എം.പി. ജോസഫ്‌, സോഫി ബേബി, സൂസന്‍ സിബി, ലീല സുഖവാസ്‌, കെ.എസ്‌. രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Sunday, 1 June 2014

പാട്ടും കഥയും

തെരുവു വിളക്കുകള്‍ തെളിയുന്നില്ല.
കൂത്താട്ടുകുളം കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോയിലേക്കുള്ള നടപ്പുറം ബൈപാസ്‌ മുതൽ ജയന്തി റോഡ്‌ വരെയുള്ള ഭാഗത്ത് തെരുവു വിളക്കുകള്‍ തെളിയുന്നില്ല. ഇതുമൂലം രാത്രിയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഉഴവൂര്‍ തോടിനോട് ചേര്‍ന്നുള്ള റോഡില്‍ ഒരുഭാഗം കുറ്റിക്കാടാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ രാവും പകലും ഈ റോഡിന്‍റെ വശങ്ങളിലാണ് വിശ്രമിക്കുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രാത്രിയില്‍ യാത്ര നടത്തുന്നത് ഭയത്തോടെയാണ്. സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ നിന്ന് നടപ്പുറം റോഡിലേക്കും ജയന്തി റോഡിലേക്കുമുള്ള ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നിറയുന്നതും അതിൽ ഭക്ഷണം തേടി എത്തുന്ന നായകളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിലെ തെരുവു വിളക്കുകള്‍ നന്നാക്കണം എന്ന ആവശ്യം ശക്തമാകുന്നു

തെരഞ്ഞെടുത്തു.

കൂത്താട്ടുകുളം : വൈസ്മെൻസ് ഇന്‍റർനാഷ്ണൽ മിഡ് വൈസ്റ്റ് ഇന്ത്യൻ റീജിയന്‍ ഡിസ്ട്രിക് ആറിന്‍റെ ഭാരവാഹികളായി പൗലോസ്‌ കെ പോൾ (ഗവർണ്ണർ), ബിനോയ് സ്കറിയ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വൻ അപകടം ഒഴിവായി.

കൂത്താട്ടുകുളം: സഹകരണ ആശുപത്രിക്ക്‌ സമീം ഓടയുടെ സ്ലാബ്‌ തകര്‍ന്ന്‌ മിനിലോറി അപകടത്തില്‍പെട്ടു,വാഹനം ആശുപത്രി കെട്ടിടത്തില്‍ തങ്ങിനിന്നതിനാല്‍ അപകടം ഒഴിവായി.

മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്‌ഘാടനം ചെയ്തു.


കൂത്താട്ടുകുളം: പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ചെള്ളയ്‌ക്കപ്പടി കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്‌ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് എല്‍ദോസ്‌ കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഐഷ മാധവന്‍,പ്രിന്‍സ് പോള്‍ ജോണ്‍, പി.എം.സ്കറിയ, ഷാജി കണ്ണംകോട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റുഡന്‍റസ് പോലീസ് കേഡറ്റ്.
കൂത്താട്ടുകുളം : വടകര സെന്‍റ ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടിപ്പോലീസിന്‍റെ (സ്റ്റുഡന്‍റസ് പോലീസ് കേഡറ്റ്) അവധിക്കാല ക്യാമ്പ് തുടങ്ങി. പിറവം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ തോംസണ്‍ സി. വര്‍ഗീസ് അധ്യക്ഷനായി. എസ്.പി.സി. ലൈബ്രറിയിലേക്ക് മാനേജ്‌മെന്‍റിന്‍റെ വക പുസ്തകങ്ങള്‍ നല്‍കി. കൂത്താട്ടുകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.എ.മുഹമ്മദ്, കെ.ജി.തമ്പി, പ്രധാന അധ്യാപിക ജമിജോസഫ്, പ്രിന്‍സിപ്പല്‍ സാജു സി. അഗസ്റ്റിന്‍, പി.ടി.എ. പ്രസിഡന്‍റ് ബേബി ജോണ്‍, എന്‍.സി.വിജയകുമാര്‍, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ വി.എന്‍.ഗോപകുമാര്‍, സജിനി പി. നായര്‍, ഡ്രില്‍ ഇന്‍സ്‌പെക്ടേഴ്‌സ് എം.കെ.ജയകുമാര്‍, ഐസിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. കെ.ബിനോയ്, ടി.എ.രാജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.