പരിശുദ്ധം ശുദ്ധമായ വെളിച്ചഎണ്ണ

PADIKEN LIFESTYLE

Monday, 2 June 2014

കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ് 
വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി.



കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ്
വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി.

കൂത്താട്ടുകുളം: കൂത്താട്ടുകുളം പ്രസ് ക്ലെബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി. റിട്രീറ്റ് ഓഡിറ്റോറിത്തിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലെബ്ബ് പ്രസിഡന്റ് എൻ.സി. വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി റ്റിജോ ജോർജ്ജ് പുരസ്കാര വിതരണോദ്ഘാടനം നിർവ്വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ട്രഷറാറും സംസ്ഥാനസമിതി അംഗവുമായ എം.എ. ഷാജി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ പ്ളെസ്ടുപരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ. പ്ളസ് നേടിയ അർജ്ജുൻ എൻ. വിജയ്ക്ക് കേരള ജേർണലിസ്റ്റ് യൂണിന്റെ കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ പുരസ്കാരം താലൂക്ക് സെക്രട്ടറി സുനീഷ് മണ്ണത്തൂർ നൽകി.
കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം കൈരളി മോഹനൻ നിർവ്വഹിച്ചു. ചടങ്ങിൽ എൽദോ ജോൺ, മനു അടിമാലി, അപ്പു ജെ. കോട്ടക്കൽ, എന്നിവർ സംസാരിച്ചു. കെ.ജെ. യു. ജില്ലാ ട്രഷറാറാറും സംസ്ഥാന സമിതി അംഗവുമായ എം.എ. ഷാജി, ജില്ലാകമ്മറ്റി അംഗം താലൂക്ക് സെക്രട്ടറിയുമായ സുനീഷ് മണ്ണത്തൂർ എന്നിവർക്ക് സ്വീകരണവും ഇതോടനുബന്ധിച്ച് നടന്നു.


ഫോട്ടോ: കൂത്താട്ടുകുളം പ്രസ് ക്ലെബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനം എം.എ. ഷാജി അർജ്ജുൻ എൻ. വിജയ്ക്ക് നൽകിനിർവ്വഹിക്കുന്നു.





എല്‍ദോസ്‌ കുന്നപ്പിള്ളി ഉദ്‌ഘാടനം ചെയ്തു.





കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍‍ പ്രാഥമികാരോഗ്യകേന്ദ്രവുമായി ചേര്‍ന്ന്‌ നടത്തിയ സാന്ത്വന സ്‌പര്‍ശം കൂട്ടായ്‌മ 2014 ന്‍റെ ഉദ്‌ഘാടനം ഇലഞ്ഞി ഫൊറോനാപള്ളി പാരീഷ്‌ ഹാളില്‍ വെച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് എല്‍ദോസ്‌ കുന്നപ്പിള്ളി നിർവഹിച്ചു. നവജീവന്‍ ട്രസ്റ്റ്‌ മാനേജിംഗ്‌ ട്രസ്റ്റി പി.എം. തോമസ്‌ കിറ്റ്‌ വിതരണം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഐഷ മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ്‌ പ്രസിഡന്‍റ് ടോമി കെ. തോമസ്‌, എം.പി. ജോസഫ്‌, സോഫി ബേബി, സൂസന്‍ സിബി, ലീല സുഖവാസ്‌, കെ.എസ്‌. രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Sunday, 1 June 2014

പാട്ടും കഥയും

തെരുവു വിളക്കുകള്‍ തെളിയുന്നില്ല.
കൂത്താട്ടുകുളം കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോയിലേക്കുള്ള നടപ്പുറം ബൈപാസ്‌ മുതൽ ജയന്തി റോഡ്‌ വരെയുള്ള ഭാഗത്ത് തെരുവു വിളക്കുകള്‍ തെളിയുന്നില്ല. ഇതുമൂലം രാത്രിയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഉഴവൂര്‍ തോടിനോട് ചേര്‍ന്നുള്ള റോഡില്‍ ഒരുഭാഗം കുറ്റിക്കാടാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ രാവും പകലും ഈ റോഡിന്‍റെ വശങ്ങളിലാണ് വിശ്രമിക്കുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രാത്രിയില്‍ യാത്ര നടത്തുന്നത് ഭയത്തോടെയാണ്. സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ നിന്ന് നടപ്പുറം റോഡിലേക്കും ജയന്തി റോഡിലേക്കുമുള്ള ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നിറയുന്നതും അതിൽ ഭക്ഷണം തേടി എത്തുന്ന നായകളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിലെ തെരുവു വിളക്കുകള്‍ നന്നാക്കണം എന്ന ആവശ്യം ശക്തമാകുന്നു

തെരഞ്ഞെടുത്തു.

കൂത്താട്ടുകുളം : വൈസ്മെൻസ് ഇന്‍റർനാഷ്ണൽ മിഡ് വൈസ്റ്റ് ഇന്ത്യൻ റീജിയന്‍ ഡിസ്ട്രിക് ആറിന്‍റെ ഭാരവാഹികളായി പൗലോസ്‌ കെ പോൾ (ഗവർണ്ണർ), ബിനോയ് സ്കറിയ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വൻ അപകടം ഒഴിവായി.

കൂത്താട്ടുകുളം: സഹകരണ ആശുപത്രിക്ക്‌ സമീം ഓടയുടെ സ്ലാബ്‌ തകര്‍ന്ന്‌ മിനിലോറി അപകടത്തില്‍പെട്ടു,വാഹനം ആശുപത്രി കെട്ടിടത്തില്‍ തങ്ങിനിന്നതിനാല്‍ അപകടം ഒഴിവായി.

മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്‌ഘാടനം ചെയ്തു.


കൂത്താട്ടുകുളം: പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ചെള്ളയ്‌ക്കപ്പടി കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്‌ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് എല്‍ദോസ്‌ കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഐഷ മാധവന്‍,പ്രിന്‍സ് പോള്‍ ജോണ്‍, പി.എം.സ്കറിയ, ഷാജി കണ്ണംകോട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റുഡന്‍റസ് പോലീസ് കേഡറ്റ്.
കൂത്താട്ടുകുളം : വടകര സെന്‍റ ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടിപ്പോലീസിന്‍റെ (സ്റ്റുഡന്‍റസ് പോലീസ് കേഡറ്റ്) അവധിക്കാല ക്യാമ്പ് തുടങ്ങി. പിറവം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ തോംസണ്‍ സി. വര്‍ഗീസ് അധ്യക്ഷനായി. എസ്.പി.സി. ലൈബ്രറിയിലേക്ക് മാനേജ്‌മെന്‍റിന്‍റെ വക പുസ്തകങ്ങള്‍ നല്‍കി. കൂത്താട്ടുകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.എ.മുഹമ്മദ്, കെ.ജി.തമ്പി, പ്രധാന അധ്യാപിക ജമിജോസഫ്, പ്രിന്‍സിപ്പല്‍ സാജു സി. അഗസ്റ്റിന്‍, പി.ടി.എ. പ്രസിഡന്‍റ് ബേബി ജോണ്‍, എന്‍.സി.വിജയകുമാര്‍, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ വി.എന്‍.ഗോപകുമാര്‍, സജിനി പി. നായര്‍, ഡ്രില്‍ ഇന്‍സ്‌പെക്ടേഴ്‌സ് എം.കെ.ജയകുമാര്‍, ഐസിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. കെ.ബിനോയ്, ടി.എ.രാജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Thursday, 29 May 2014

ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് ഹയർ സെക്കന്‍ററി സ്കൂളിൽ.

കൂത്താട്ടുകുളം : പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് ഹയർ സെക്കന്‍ററി സ്കൂളിലെ ആര്യ വിജയ്, എലിസബത്ത് സിറിയക്, ഡോണ മറിയം തങ്കച്ചൻ, ബ്ലേസ്സി തോമസ്‌, അനു റെജി.

Wednesday, 28 May 2014

ഫുട്ബോൾ ഫൈനൽ

 

വിജയം ; മേരിഗിരി പബ്ലിക്‌ സ്കൂളിന്
കൂത്താട്ടുകുളം : കൂത്താട്ടുകുളം മേരിഗിരി പബ്ലിക്‌ സ്കൂളിന് പന്ത്രണ്ടാം ക്ലാസ്സ്‌ സി.ബി.എസ്.ഇ പരീക്ഷയിൽ 100% വിജയം. 101 കുട്ടികൾ എഴുതിയ പരീക്ഷയിൽ മൂന്ന് പേർക്ക് എല്ലാ വിഷത്തിനും A1 ലഭിച്ചു. 19 ത് വിദ്യാർത്ഥികൾക്ക് 90% ന് മുകളിൽ മാർക്കും, 42 വിദ്യാർത്ഥികൾക്ക് 80% ന് മുകളിൽ മാർക്കും, 28 വിദ്യാർത്ഥികൾക്ക് 70% ന് മുകളിൽ മാർക്കും, 12 വിദ്യാർത്ഥികൾക്ക് 60% ന് മുകളിൽ മാർക്കും ലഭിച്ചു. പരീക്ഷയെഴുതിയതിൽ എല്ലാ കുട്ടികൾക്കും 60% ന് മുകളിലും ലഭിച്ചു എന്ന പ്രത്യേകതയും ഈ വർഷമുണ്ട്.96.6% സയൻസിൽ കാജോൾ ഹരിക്കും, 92.4% കൊമേഴ്സിൽ രമ്യ ടെരേസാ തോമസിനും ലഭിച്ച് ഒന്നാം സ്ഥാനത്ത് എത്തി. ഷിമി സുരേഷ്, സോനറ്റ് സണ്ണി, സോനു ആൻ സണ്ണി എന്നി വിദ്യാർത്ഥികൾക്കാണ് A1 ലഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു ജോർജും മറ്റ് അദ്ധ്യാപകരും ചേർന്ന് വിജയികളെ അനുമോദിച്ചു.
ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം.

കൂത്താട്ടുകുളം : ഉപ്പുകണ്ടം പബ്ലിക് ലൈബ്രറിയില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ലൈബ്രേറിയനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പി.ജെ. മത്തായിയുടെ ഛായാചിത്രം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ശ്രീകുമാര്‍ അനാച്ഛാദനം ചെയ്തു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.പി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി പുരസ്‌കാരം ബ്ലോക്ക് പഞ്ചായത്തംഗം ഉല്ലാസ് തോമസ്, ഗായത്രി രാജുവിന് നല്‍കി.ലൈബ്രറി പ്രസിഡന്‍റ് വി.എം. ജോണ്‍ അധ്യക്ഷനായി. ജോസ് കരിമ്പന, കെ.എം. ഗോപി, ജോഷി സ്‌കറിയ, കെ.എ. തോമസ്, കെ.വി. മേരി, പി.ജെ. മാത്യു, കെ.ജെ. ജോസ്, ഷാജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ബ്ലേയ്ഡുകൾ വിതറിയിരിക്കുന്നു.
---------------------------------------------------

കൂത്താട്ടുകുളം: കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ മുന്നിലെ കാൽനട യാത്രക്കാർ നടന്നുപോകുന്ന നടപ്പാതയിൽ ഉപയോഗം കഴിഞ്ഞ ബ്ലേയ്ഡുകൾ വിതറിയിരിക്കുന്നു. പലരുടേയും കാലിൽ കൊണ്ടു മുറിവ് പറ്റിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബാർബർഷോപ്പുകളിൽ ഉപയോഗിക്കുന്ന ബ്ലേയ്ഡിന്‍റെ പകുതി മുറിച്ചാണ് വിതറിയിരിക്കുന്നത്. ആരെങ്കിലും മന:പ്പൂർവ്വം ചെയ്തതാവാനാണ് സാധ്യതയെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. സംഭവം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും യാതൊരുനടപടിയും സ്വീകരിച്ചിട്ടുമില്ല. ഏറ്റവും കൂടുതൽ ജനങ്ങൾ നടന്നുപോകുന്ന വഴിയിലാണ് ഇത് വിതറിയിരിക്കുന്നത്.എന്നാൽ ബ്ലേയ്ഡ്‌ വിതറിയ സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിബ്ലേയ്ഡ്‌ വിതിറിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ

നാടോട്ടുക്കും



Monday, 26 May 2014

ആൽ മുത്തച്ഛൻ ഓർമയി

 





എൻ.എസ്‌ .എസ് പുരസ്കാര വിതരണം
-----------------------------------------------





ജ്ഞനോത്സവം 
------------------------------------


സ്വകാര്യ ബസ് സ്റ്റാന്‍റ് മന്ദിരം അപകടാവസ്ഥയിൽ.
-------------------------------------------


കൂത്താട്ടുകുളം: പതിറ്റാണ്ടുകൾ പഴക്കമുള്ള കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാന്‍റ് മന്ദിരം അപകടാവസ്ഥയിൽ. സ്റ്റാന്‍റിനകത്തെ കെട്ടിടത്തിന്‍റെ മേൽഭാഗത്തെ കോൺക്രീറ്റുകൾ അടർന്നു വീഴുകയാണ്. മഴപെയ്താൽ കെട്ടിടത്തിലെ മുറികളിൽ നിറയെ വെള്ളമാണ്. മേൽക്കൂരകളിൽ നിന്ന് കോൺക്രീറ്റുകൾ അടന്നു വീഴുന്നതു മൂലം വെള്ളം താഴേയ്ക്ക് ഒലിച്ചിറങ്ങുകയാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് ഇവരുടെ മുകളിലേക്ക് വീഴുമോ എന്ന ആശങ്കയുമുണ്ട്.

സ്റ്റാന്‍റിനകത്തെ വ്യാപാരികൾ കച്ചവടം ചെയ്യുന്നതുപോലും ഭയന്നിട്ടാണ്. ടൗണിൽ ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോകുന്ന സ്വകാര്യ ബസ് സ്റ്റാന്‍റിനെ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പലയിടങ്ങളിലും ഇരുമ്പ് തകിട് ഉപയോഗിച്ചാണ് ചോർച്ചയുള്ള ഭാഗം അടച്ചിരിക്കുന്നത്. വ്യാപാരികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.
നിര്‍ദിഷ്ട ബൈപ്പാസ് ; മന്ത്രി അനൂപ് ജേക്കബ് ചര്‍ച്ച നടത്തി.
-----------------------------------------------


കൂത്താട്ടുകുളം : മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കോഴിപ്പിള്ളി - കൂത്താട്ടുകുളം നിര്‍ദിഷ്ട ബൈപ്പാസ് റോഡിന്‍റെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് മന്ത്രി അനൂപ് ജേക്കബിന്‍റെ അധ്യക്ഷതയിൽ കൂത്താട്ടുകുളം ടി.ബിയിൽ വച്ച് യോഗം ചേർന്നു. നിര്‍ദിഷ്ട ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തെക്കുറിച്ച് ഉദ്യോഗസ്ഥ സംഘവുമായും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സംഘവുമായും മന്ത്രി അനൂപ് ജേക്കബ് ചര്‍ച്ച നടത്തി. നിശ്ചയിച്ചിട്ടുള്ള രൂപരേഖയിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കും എന്നും നിലവിൽ ചില പരാതികൾ ഉണ്ടെങ്കിലും പരാതിക്കാരുടെ സ്ഥലം ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് പരമാവധി പരാതികൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

മൂവാറ്റുപുഴ- കൂത്താട്ടുകുളം റോഡിന്‍റെ സര്‍േവ നടപടികള്‍ 16 വര്‍ഷം മുമ്പ് നടത്തിയിരുന്നു. പാലക്കുഴ-കോഴിപ്പിള്ളി-കൂത്താട്ടുകുളം മഹാദേവ ക്ഷേത്രക്കവലയിലെത്തി പാലാ രാമപുരം റോഡിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് രൂപരേഖ തയ്യാറാക്കിയത്.
1996 ല്‍ ആണ് നിര്‍ദിഷ്ട ബൈപ്പാസ് റോഡ് സംബന്ധിച്ച പ്രാഥമിക നടപടികളാരംഭിച്ചത്. 16മീറ്റര്‍ വീതിയില്‍ ഹൈവേ നിലവാരത്തില്‍ നിര്‍മാണം നടത്തുന്നതിനാണ് അംഗീകാരം. റോഡിന്‍റെ ടെന്‍ഡര്‍ നടപടികള്‍ നടക്കുന്നതിനിടയില്‍ റോഡിന്‍റെ അലൈന്‍മെന്‍റ് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. കൂത്താട്ടുകുളം, പാലക്കുഴ പഞ്ചായത്തുകള്‍ അലൈന്‍മെന്‍റ് മാറ്റണമെന്നാവശ്യപ്പെട്ട് പ്രമേയങ്ങള്‍ പാസ്സാക്കിയതിനെതിരെയും പ്രതിഷേധമുയര്‍ന്നു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രക്കുളം ഭാഗത്ത് നാശമുണ്ടാക്കുന്നതിനാല്‍ ബൈപ്പാസ് റോഡിന്‍റെ അലൈന്‍മെന്‍റ് മാറ്റണമെന്നും അമ്പലം, അമ്പലക്കുളം എന്നിവ സംരക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാൽ അമ്പലത്തിനോ അമ്പലക്കുളത്തിനോ യാതൊരു നാശവും സംഭവിക്കില്ലെന്നു മന്ത്രി ഉറപ്പുനൽകി. ഇതിനൊപ്പം തന്നെ എറണാകുളം-തേക്കടി ഹൈവേയുടെ ഭാഗമായി മൂവാറ്റുപുഴ-കൂത്താട്ടുകുളം നിര്‍ദിഷ്ട ബൈപ്പാസ് റോഡിന്‍റെ സര്‍വേയില്‍ കൂത്താട്ടുകുളം ടൗണ്‍ ലിങ്ക്‌റോഡ് കൂടി ഉള്‍പ്പെടുത്തി പണികൾ ആരംഭിക്കും എന്നും മന്ത്രി പറഞ്ഞു.


വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ആദ്യസര്‍വേയില്‍ ടൗണ്‍ ലിങ്ക്‌റോഡും ഉള്‍പ്പെട്ടിരുന്നു. കൂത്താട്ടുകുളം വില്ലേജിലെ ചെയിനേജ് 14 മുതല്‍ 15.6 വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനവും ഉണ്ടായി. അമ്പത് സര്‍വേ നമ്പറുകളിലായി അഞ്ച് ഹെക്ടര്‍ 76 ആര്‍. സ്ഥലം ഏറ്റെടുക്കാനാണ് അന്ന് വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നത്. ഈ വിജ്ഞാപനം കാലഹരണപ്പെട്ടതോടെ പുതിയ സര്‍വേ ജോലികള്‍ നടത്തി. എം.സി. റോഡിന് സമാന്തരമായുള്ള റോഡ് എന്ന നിലയിലാണ് നിര്‍ദിഷ്ട ബൈപ്പാസ് റോഡിന്‍റെ സര്‍വേ നടത്തിയത്. എന്നാല്‍, പുതിയ സര്‍വേയില്‍ കൂത്താട്ടുകുളം ടൗണ്‍ ലിങ്ക്‌റോഡ് ഉള്‍പ്പെട്ടില്ല. ടൗണ്‍ തോടിനോട് സമാന്തരമായി കൂത്താട്ടുകുളം ടൗണില്‍ പാലം കവലയില്‍ എം.സി. റോഡിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് റോഡിന്‍റെ രൂപരേഖ തയ്യാറാക്കിയത്. 400 മീറ്റര്‍ നീളത്തില്‍ മേനാമറ്റം ഭാഗത്തുകൂടി എത്തുന്ന റോഡ് രൂപപ്പെടുന്നതോടെ ടൗണ്‍ റിങ്‌റോഡിന്‍റെ ഒരു ഭാഗമായി മാറ്റുന്നതിനും സാധിക്കും. കൂത്താട്ടുകുളം ടൗണ്‍ റിങ്‌റോഡിന്‍റെ നിര്‍മാണവും പൂര്‍ത്തീകരിക്കുന്നതോടെ കൂത്താട്ടുകുളത്തെ ഗതാഗത കുരിക്കിന് ഒരു പരിഹാരമാകും. ജോസഫ്‌ വാഴക്കൻ എം.എൽ.എ., ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രിൻസ് പോൾ ജോണ്‍, മണ്ഡലം പ്രസിഡന്‍റ് പി.സി. ജോസ്, പഞ്ചായത്ത് പ്രസിഡന്‍റ് സീന ജോണ്‍സൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോയി എബ്രഹാം, പഞ്ചായത്ത് അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ്, റവന്യൂവകുപ്പ്, റോഡ് നിര്‍മാണത്തിന്‍റെ സര്‍േവ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്ന റിക്ക് ഏജന്‍സി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂത്താട്ടുകുളത്ത് കോടതി 

Sunday, 25 May 2014

               കൂത്താട്ടുകുളം പ്രസ്സ് ക്ലബ്‌                            പ്രതിഷേധം രേഖപ്പെടുത്തി.






കൂത്താട്ടുകുളം: കേരളകൗമുദി ന്യൂസ് എഡിറ്റർ ആർ. ലെനിനെ മർദ്ദിച്ച സംഭവത്തിൽ കൂത്താട്ടുകുളം പ്രസ്സ് ക്ലബ്‌ പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്സ് ക്ലബ്‌ നടന്ന യോഗത്തിൽ എൻ.സി. വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. റ്റിജോ ജോർജ്ജ് പ്രമേയം അവതരിപ്പിച്ചു. കൈരളി മോഹനൻ,​ എം.എ. ഷാജി,​ സുനീഷ് മണ്ണത്തൂർ,​ എൽദോ ജോൺ,​ അപ്പു ജെ. കോട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.

Saturday, 24 May 2014

കർഷക തൊഴിലാളികൾ



ഉജ്ജ്വല വിജയത്തിൽ 
ആഹ്ളാദം പ്രകടിപ്പിച്ചു.
-----------------------------------------------



കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ബി.ജെ.പി. ആഹ്ളാദ പ്രകടനം നടത്തി ജില്ലാ സെക്രട്ടറി ഷാജി കണ്ണംകോട്ടിൽ,​ ടി.കെ. ചന്ദ്രൻ,​ പി.എം. മനോജ്,​ പി.എം. സുധാകരൻ,​ ജി.എസ്. ബൈജു,​ വി.കെ അശോകൻ,​ കണ്ണൻ കോഴിപ്പിള്ളി,​ പി.ജി. സാബു,​ കെ.എൻ. രാജേഷ്,​ എന്നിവർ നേതൃത്വം നൽകി. രാമപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച് ടൗൺ വലം വെച്ച് രാമപുരം ജംഗ്ഷിൽ സമാപിച്ചു.
മേരിഗിരി വിജയത്തിളക്കത്തിലേക്ക്


Friday, 23 May 2014



     കൂത്താട്ടുകുളം ടൌണ്‍ ലിങ്ക് റോഡ്‌












കുടിവെള്ള പദ്ധതി നടപ്പാക്കുന്നു.
--------------------------------------


കൂത്താട്ടുകുളം : ജലക്ഷാമം രൂക്ഷമായ കൂത്താട്ടുകുളം പഞ്ചായത്തിലെ ആറാം വാര്‍ഡ് പ്രദേശത്ത് കുടിവെള്ള പദ്ധതി നടപ്പാക്കുന്നു. മംഗലത്തുതാഴം ചൈതന്യനഗര്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളം നിര്‍മിച്ച് ജലവിതരണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. 100 ല്‍ അധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. പ്രിന്‍സ് പോള്‍ ജോണ്‍, രമ വിശ്വന്‍, പി.ബി. സാജു, സുരേഷ്‌കുമാര്‍ പാതിരിയ്ക്കല്‍, ടി.എന്‍. വിശ്വംഭരന്‍, വി.ആര്‍. സുരേഷ് എന്നിവര്‍ ചടങ്ങിൽ പ്രസംഗിച്ചു.

കൂത്താട്ടുകുളത്ത് ബാലസംഗമം

കൂത്താട്ടുകുളത്ത് ബാലസംഗമം 



അറിവ്  പകർന്ന് ജ്ഞാനോത്സവം   





മംഗലത്തുതാഴത്ത് കുടി വെള്ള പദ്ധതി 



കൂത്താട്ടുകുളം നഗരസഭയാക്കുമെന്ന ഉറപ്പ്
ലഭിചു . 




കൂത്താട്ടുകുളം : നഗരസഭയാക്കാത്തതിലുള്ള ജനകീയ
പ്രതിഷേധം കൂത്താട്ടുകുളത്ത്
വിജയത്തിലേക്കെത്തുകയാണ്. കൂത്താട്ടുകുളവും കൂടി
നഗരസഭയാക്കണമെന്ന ജനപ്രതിനിധിസംഘത്തിന്‍റെ
ആവശ്യം യു.ഡി.എഫ്. സമിതി അംഗീകരിച്ചു.
സംസ്ഥാനത്ത് പുതിയതായി അനുവദിക്കുന്ന
നഗരസഭകളുടെ പട്ടികയില്‍ കൂത്താട്ടുകുളത്തെയും
ഉള്‍പ്പെടുത്തുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലിയുമായി
നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചുവെന്ന്
കൂത്താട്ടുകുളത്തുനിന്നുള്ള ജനപ്രതിനിധി അംഗങ്ങള്‍
പറഞ്ഞു.സംസ്ഥാനത്ത് പുതിയതായി നഗരസഭകള്‍
രൂപീകരിക്കുന്നതിന് വേണ്ടി യു.ഡി.എഫ്. ഉപസമിതി
ശുപാര്‍ശ ചെയ്ത പട്ടികയില്‍ കൂത്താട്ടുകുളം
ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെതിരെ കൂത്താട്ടുകുളത്ത്
ജനകീയ പ്രതിഷേധമുയര്‍ന്നിരുന്നു. കൂത്താട്ടുകുളം
മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍
പഞ്ചായത്ത് ഭരണസമിതി മുമ്പാകെ
ആവശ്യമുന്നയിച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും
ഐക്യകണ്ഠേന നഗരസഭയ്ക്ക് വേണ്ടി പ്രമേയം
പാസാക്കിയിരുന്നു. ഉപസമിതി അംഗം ജോണി
നെല്ലൂര്‍, മന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ മുഖേന
നഗരസഭാ ആവശ്യം യു.ഡി.എഫിന്‍റെ
ശ്രദ്ധയില്‍പ്പെടുത്തി.ചൊവ്വാഴ്ച നടന്ന യു.ഡി.എഫ്.
സമിതി യോഗം ജനപ്രതിനിധിസംഘത്തിന്‍റെ
ആവശ്യം അംഗീകരിച്ചു. നഗരസഭയാക്കാന്‍
സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.കൂത്താട്ടുകുളം പഞ്ചായത്ത് 
പ്രസിഡന്‍റ് അഡ്വ.സീന ജോണ്‍സണ്‍, ബ്ലോക്ക്
പഞ്ചായത്തംഗം പ്രിന്‍സ് പോള്‍ജോണ്‍ എന്നിവരും
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.സി.ജോസും
മന്ത്രി മഞ്ഞളാംകുഴിഅലിയുമായും ചര്‍ച്ച നടത്തി.

ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളെ തിരഞ്ഞെടുത്തു.

-----------------------------------------------------------
കൂത്താട്ടുകുളം : മുവാറ്റുപുഴ താലുക്ക്
യുണിയൻ എൻ.എസ്.എസ്. ബാലസമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റായി 
കെ.എസ്. ശ്രീലക്ഷ്മിയും 
സെക്രട്ടറിയായി 
അശ്വിൻ എൻ.വിജയ്‌യെയും
തിരഞ്ഞെടുത്തു.

കൂത്താട്ടുകുളം : പ്ലസ്‌ടു പരിക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയവർ

കൂത്താട്ടുകുളം : പ്ലസ്‌ടു പരിക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയവർ
------------------------------------------------------------------------
കൂത്താട്ടുകുളം : പ്ലസ്‌ടു പരിക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ രാമപുരം സെന്‍റ് അഗസ്റ്റ്യൻസ് ഹയർ സെക്കന്‍ററി സ്കൂളിലെ
  • അർജുൻ എൻ. വിജയ്‌, 
  • എസ്. മേഘ്ന.

www.koothattukulam.in

കൂത്താട്ടുകുളം : കൂത്താട്ടുകുളം ന്യൂസ്‌ കൂത്താട്ടുകുളം മേഖലയിലെ വാര്‍ത്തകളും,
ചിത്രങ്ങളും തത്സമയം ലോകമെങ്ങുമുള്ള വായനക്കാരുടെമുന്നില്‍ എത്തിക്കുന്ന 

കൂത്താട്ടുകുളം ന്യൂസ്‌ www.koothattukulam.in
വായനക്കാര്‍ക്കായി തുറന്നു...
------------------------------------------------------------------------


ചരിത്ര പരമായി ഏറെ പ്രാധാന്യമുള്ള കൂത്താട്ടുകുളത്തും സമീപ ജില്ലകളിലും നടക്കുന്ന സംഭവങ്ങള്‍ 
ലോകമെങ്ങുമുള്ള വായനക്കാരുടെ മുന്നില്‍ നിമിഷങ്ങള്‍ക്കകം എത്തുന്നതിനുള്ള സംവിധാങ്ങള്‍ ആണ് കൂത്താട്ടുകുളം ന്യൂസ്‌ www.koothattukulam.in
ഒരിക്കിയിരിക്കുന്നത് . ഏറ്റവും മികച്ച ആധുനിക
ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍ ആണ് ഇതിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. അകലങ്ങളില്‍ ഉള്ളവര്‍ക്കും ഉറ്റവരുടെ നാട്ടിലെ കാര്യങ്ങള്‍ ഒട്ടും വൈകാതെ എത്തിക്കുന്നതിനുള്ള സംവിധാനവും ഇതിനോടൊപ്പം
ഉണ്ട്. നാടിന്‍റെ പുരോഗതിക്കൊപ്പം രാജ്യത്തിന്‍റെ വളര്‍ച്ചയും ബന്ധങ്ങളുടെ ശക്തിപ്പെടുത്തലും ഞങ്ങള്‍ ലക്ഷ്യമിടുന്നതായി കൂത്താട്ടുകുളം 
ന്യൂസ്‌
www.koothattukulam.in സംഘം വ്യക്തമാക്കി.
                                    www.koothattukulam.in
കൂത്താട്ടുകുളം വാര്‍ത്തകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍....................





കൂത്താട്ടുകുളത്തെ പ്രധാന സംഭവങ്ങളും വാര്‍ത്തകളും ചിത്രങ്ങള്‍ സഹിതം ഇപ്പോള്‍  http://koothattukulamin.blogspot.in/ എന്ന സൈറ്റില്‍ ലഭ്യമാണ്‌.